Thursday, December 20, 2012

പര്‍ദ്ദ

      സ്ത്രീകളെ പുരുഷന്മാരുടെ ആക്രമണങ്ങളില്‍ നിന്നും നോട്ടത്തില്‍ നിന്നും എല്ലാം അല്ഭുതകരംമായി രക്ഷിച്ചു നിര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന പര്‍ദയെ പറ്റി ചില കാര്യങ്ങള്‍.
പര്‍ദ്ദ ഒരു മത ചിഹ്നം ആണെങ്കിലും അത് ഉപയോഗിക്കുന്നവരും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നവരും ഒരു സംരക്ഷണ കവചം ആണെന്ന് ആണ് അതിനെ പറയുന്നത്. അതായത് സ്ത്രീകളെ പുരുഷന്മാരുടെ കഴുകന്‍ കണ്ണുകളില്‍ നിന്നും രക്ഷപെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു മറ എന്നാണു അവകാശവാദം.
പര്‍ദ്ദകള്‍ പല തരം ഉണ്ട് , ചിലര്‍ തലയില്‍ കൂടി ഷോള്‍ അല്ലെങ്കില്‍ ഏതെങ്കിലും തുണി മാത്രം മൂടിയിട്ട് പര്‍ദയുടെ ആവശ്യം നിറവേറ്റും. ചിലര്‍ കണ്ണുകള്‍ മാത്രം പുറത്ത് കാണിക്കും , മറ്റു ചിലരുടെ കാര്യം അതിലും കഷ്ടം ആണ്.
അവര്‍ കണ്ണ് പോലും പുറത്ത് കാണിക്കില്ല , പോരാത്തതിന് കയ്യുറയും കാലുറയും . ആകെക്കൂടി ഒരു കറുത്ത രൂപം ഒഴുകി പോകുന്നത് പോലെ തോന്നും. ഭാരതത്തിന്റെ കാലാവസ്ഥ വച്ച് നോക്കുമ്പോള്‍ പര്‍ദ്ദ എന്ന ശിരോവസ്ത്രം ഒട്ടും അനുയോജ്യം അല്ലെന്നത് വേറെ കാര്യം.
പര്‍ദ്ദ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടോ ?
ഒരു സ്ത്രീ  പര്‍ദ്ദ ധരിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആ സ്ത്രീ സുരക്ഷിത ആകണം എന്നില്ല , പര്‍ദ്ദ  ധരിച്ച ഒരു സ്ത്രീക്കും സുരക്ഷിതമായി പരിചയക്കാര്‍ ഇല്ലാതെ  രാത്രി സഞ്ചരിക്കാം എന്ന് ഒരു ഉറപ്പുമില്ല , പിന്നെ ഒരു സ്ത്രീ ഇങ്ങനെ തുണി മൂടി രാത്രി സഞ്ചരിച്ചാല്‍ എല്ലാവരുദെഉം നോട്ടപുള്ളി ആകും എന്ന് ഉറപ്പാണ്, ഒറ്റയ്ക്ക് യാത്ര ചെയ്യുക ആണെങ്കില്‍ ഗുണത്തെക്കാള്‍ ഏറെ  ദോഷം ആണ് പര്‍ദ്ദ ഉണ്ടാക്കുന്നത്‌. ചുരുക്കി പറഞ്ഞാല്‍, കൂടെ ഒരു പരിചയക്കാരന്‍ ഇല്ലെങ്കിലോ സാഹചര്യം മോശം ആണെങ്കിലോ സ്ത്രീകള്‍ സുരക്ഷിത അല്ല, മാന്യമായി വസ്ത്രം ധരിച്ചു ശരീര ഭാഗങ്ങള്‍ അനാവശ്യമായി പുറത്ത് കാണിക്കാതെ നടന്നാല്‍ കഴുകന്‍ കണ്ണുകളെയും പേടിക്കേണ്ട ആവശ്യം വരുന്നില്ല.
        പുരുഷന്മാരുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആണ് പര്‍ദ്ദ ധരിക്കുന്നത് എന്ന് പറയുന്നവര്‍ എന്തിനാണ് 2 ഉം 3 ഉം വയസായ കൊച്ചു പെണ്‍കുട്ടികള്‍ക്ക് പര്‍ദ്ദ അണിയിച്ചു കൊടുക്കുന്നത് എന്ന് മനസിലാകുന്നില്ല, പിഞ്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖം അല്ലെങ്കില്‍ തലമുടി കാണുമ്പോള്‍ വികാരം വരുന്ന നരാധമന്മാരാനൊ അവര്‍, ചുരുക്കി പറഞ്ഞാല്‍ ഒരു മതചിഹ്നം എന്ന പേരില്‍ മാത്രം ആണ് പര്‍ദയുടെ ഉപയോഗം, അത് കൊണ്ടാണ് നടക്കാന്‍ പഠിക്കുന്ന പിഞ്ചു പെണ്‍കുട്ടികള്‍ക്ക് പോലും അവര്‍ പര്‍ദ്ദ അണിയിച്ചു കൊടുക്കുന്നത് .
   ഒരു പുരുഷന്‍ തന്റെ ഭാര്യയെ അന്യ പുരുഷന്‍മാര്‍  വികാരവായ്പോടെ നോക്കുന്നത് ഇഷ്ടപ്പെടുന്നില്ല, അത് കൊണ്ട് ആണ് അവര്‍ തന്റെ ഭാര്യക്ക്‌ പര്‍ദ്ദ ഇടുന്നത് എന്ന് ആണ് വേറൊരു വാദം, ഇത് തിരിച്ചും ചെയ്യേണ്ടത് അല്ലെ?
അതായതു ഒരു ഭാര്യയും മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെ നോക്കി നില്‍ക്കുന്നത് ഇഷ്ടപെടുന്നില്ല,
ഇനി പെണ്ണുങ്ങള്‍ ആരും അങ്ങനെ നോക്കില്ല , ആണുങ്ങള്‍ക്ക് മാത്രമേ ലൈംഗിക വികാരവും എതിര്‍ ലിംഗത്തോടുള്ള  ആകര്‍ഷണവും ഉള്ളു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്, മനുഷ്യര്‍ ഒരു സമൂഹത്തില്‍ ജീവിക്കുന്നത് കൊണ്ടും  സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്ള സമൂഹം ആയതു കൊണ്ടും അവര്‍ അത് കൂടുതലായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം, പക്ഷെ തന്റെ ഭര്‍ത്താവിനെ മറ്റു സ്ത്രീകള്‍ നോക്കരുത് എന്നും ഭര്‍ത്താവിനും ഒരു പര്‍ദ്ദ ഉണ്ടായിരുന്നെങ്കില്‍ എന്നും പല സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാകാം,
പിന്നെ എന്ത് കൊണ്ട് പര്‍ദ്ദ സ്ത്രീകള്‍ക്ക് മാത്രം ആയി മാറി?
പുരുഷ മേധാവിത്വം നില നിന്നിരുന്ന സ്ഥലത്ത് ഉണ്ടായ ഒരു മതത്തിന്റെ ഭാഗം ആയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് .
    ഇനി സ്ത്രീകള്‍ അവരുടെ താല്പര്യ പ്രകാരം ആണോ പര്‍ദ്ദ ഇടുന്നത് ? പര്‍ദ്ദ ഉപയോഗിക്കുന്ന എല്ലാ സ്ത്രീകളും അതെ എന്ന് ആകും ഉത്തരം നല്‍കുന്നത്, പക്ഷെ അവര്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴോ, തങ്ങളെ പരിചയം ഇല്ലാത്ത വേറെ ഏതെങ്കിലും സ്ഥലങ്ങളില്‍ പോകുമ്പോഴോ പര്‍ദ്ദ ഉപയോഗിക്കാതെ സാധാരണ സ്ത്രീകളെ പോലെ മാന്യമായ വസ്ത്രം ധരിച്ചു നടക്കാറുണ്ട്. പെട്ടെന്ന് പരിചയക്കാരെ ആരെയെങ്കിലും കാണുകയോ മറ്റോ ചെയ്‌താല്‍ അവര്‍ ഉടന്‍ ഷോള്‍ എടുത്തു തല വഴി മൂടാനും മറക്കാറില്ല, ചുരുക്കി പറഞ്ഞാല്‍ സ്ത്രീകള്‍ പര്‍ദ്ദ ആകുന്ന ബന്ധനത്തില്‍ ആണ്.
   പര്‍ദയെ അനുകൂലിക്കുന്ന ചിലര്‍ പറയുന്നത് പര്‍ദ്ദ ഉപയോഗിക്കുന്നത് സംസ്കാരം കൂടുതലാണ് എന്ന് ഉള്ളത് കൊണ്ടാണ്., അതായത് നമ്മള്‍ എത്രത്തോളം കൂടുതല്‍ വസ്ത്രം ഇടുന്നുവോ അത്രത്തോളം സംസ്കാരം കൂടും,  മുഴുവന്‍ മറച്ചു വസ്ത്രം ഇട്ടവര്‍ ഭയങ്കര സംസ്കാരം ഉള്ളവര്‍. ഒട്ടും വസ്ത്രം ഇട്ടില്ലെങ്കില്‍ സംസ്കാരം ഇല്ല, മൃഗങ്ങള്‍ക്ക് സംസ്കാരം ഒട്ടും ഇല്ലാത്തതു കൊണ്ടാണ് അവര്‍ വസ്ത്രം ഇടാത്തത് എന്നാണു ഇക്കൂട്ടരുടെ മറ്റൊരു കണ്ടു പിടിത്തം, ഇങ്ങനെ പറയുന്നവര്‍ ഒരു കാര്യം മറന്നു പോകുന്നു, അവര്‍ എന്ത് കൊണ്ടാണ് സ്ത്രീകളെ മാത്രം വസ്ത്രം കൊണ്ട് മുഴുവനായി പുതപ്പിച്ചു സംസ്കാരം കൂട്ടാന്‍ ശ്രമിക്കുന്നത്, ആണുങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലെ, സ്ത്രീകളുടെ തല വഴി തുണി മൂടി ഇട്ടുനടത്തിച്ചു സംസ്കാരം കൂട്ടുന്ന പുരുഷന്മാര്‍ എന്ത് കൊണ്ട് സ്വന്തം തല വഴി തുണി മൂടി ഇട്ടു സ്വന്തം സംസ്കാരം കൂട്ടുന്നില്ല ?
 എല്ലാം ചെന്ന് നില്‍ക്കുന്നത് ഒരിടത്ത് ആണ്  . പുരുഷ മേധാവിത്വത്തിന്റെയും മത ചിഹ്നത്തിന്റെയും  പ്രതീകം മാത്രം ആണ് പര്‍ദ്ദ.


9 comments:

  1. ബൂലോകത്തേക്ക് സ്വാഗതം. മനോഹരമായ ബ്‌ളോഗ് ! കത്തിപ്പടരാന്‍ ഡിങ്കന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
    Replies
    1. Thanks for your support, എല്ലാം ഡിങ്കന്റെ കൃപ !

      Delete
  2. Replies
    1. my brother

      Daivam oru VEKTHIYALLA oru SHAKTHIYANU

      Muslims Called -ALLAH

      Christian Called - EESHWARAN

      Hindu Called- Daivam

      Science Called --ENEBRRGY.

      Energy can neither created nor destroyed.

      but if you bring this energy in to a mechanical device it is called MECHANICAL ENERGY.

      if u bring this in to a electrical device it is called Electrical Energy.

      light Energy, K.E,P.E .......

      Similarly...

      If you brings this energy in to u r deep hert (i mean, This energy(Soul in Belief)in to the Mind) it is called Human with Humanitarian.

      Religion:

      Science is a religion for Scientist
      Hinduism is a religion for Hindu
      Christianity is a religion for Christian
      Islam is a religion for Muslim.

      Delete
    2. well said . religions are only for Hindu, Christian, Muslim etc..
      there is no religion for a human.

      Delete
  3. ഡല്‍ഹിയില്‍ ബസില്‍ ക്രൂരമായി പീടിപിക്കപെട്ട ആ പെണ്‍കുട്ടി പര്‍ദ്ദ ധരിച്ചിരുന്നു എങ്കില്‍ ............... . രാത്രി പന്ത്രണ്ടു മണിക്ക് ശേഷം പര്‍ദ്ദ ധരിച്ച ഒരു സ്ത്രീക്ക് തനിയെ സഞ്ചരിക്കാന്‍ ആവുമോ . പര്‍ദ്ദ അവളെ സംരക്ഷിക്കുമോ. പര്‍ദ്ദ ക്കുള്ളില്‍ ഒരു ഷ്ട്രീയുണ്ട് എന്നറിഞ്ഞാല്‍ പര്‍ദ്ദ സ്ത്രീക്ക് എങ്ങനെ സംരക്ഷണം നല്‍കും ?

    ReplyDelete
  4. സാഹചര്യം മാത്രം ആണ് ഒരു സ്ത്രീയുടെ സുരക്ഷ നിര്‍ണയിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു, ഒരു കുറ്റവാളിക്ക് സ്ത്രീയെ ഉപദ്രവിക്കാന്‍ അനുയോജ്യമായ സാഹചര്യം ആണ് ഉള്ളതെങ്കില്‍ ആ സ്ത്രീ പര്‍ദ്ദ ഇട്ടിട്ടുണ്ടോ ഇല്ലയോ എന്ന് അവന്‍ നോക്കാറില്ല, പര്‍ദ്ദ ഇട്ട ഒരു രൂപത്തെ ആക്രമിക്കാന്‍ ഉള്ള സാധ്യത കൂടുക ആണ് ചെയ്യുന്നത് കാരണം പര്‍ദ്ദ കണ്ടാല്‍ അത് പെണ്ണാണെന്ന് ഉറപ്പാക്കും അവര്‍ . രാത്രികാലങ്ങളില്‍ ജീന്‌സ് ഉം ധരിച്ചു മുടിയും വെട്ടി നടക്കുന്ന സ്ത്രീകള്‍ ആക്രമിക്കപെടുവാന്‍ ഉള്ള സാധ്യത പര്‍ദ്ദ ധരിച്ചു ഒറ്റയ്ക്ക് പോകുന്ന ഒരു സ്ത്രീയേക്കാള്‍ കുറവാണ്, കാരണം പര്‍ദ്ദ ഇട്ട രൂപം രാത്രി കണ്ടാല്‍ അത് ഒരു സ്ത്രീരൂപം ആണെന്ന് വിളിച്ചു പറയുകയാണ്‌. പക്ഷെ അല്ലാത്തവരെ രാത്രികാലങ്ങളില്‍ പുരുഷന്മാര്‍ എന്ന് തെറ്റി ധരിക്കാന്‍ സാധ്യത ഉണ്ട്.
    പര്‍ദ്ദ ഉടെ മറ്റൊരു ദോഷ വശം എന്ന് പറയുന്നത് ഒരു പുരുഷന്‍ അല്ലെങ്കില്‍ ഒരു കുറ്റവാളി പര്‍ദ്ദ ധരിച്ചു പോയാലും അത് പരിശോദിക്കാന്‍ പറ്റില്ലെന്നാണ്, ഒരു പര്‍ദ്ദ ധരിച്ചാല്‍ ഏതു ക്രിമിനലിനും ഏത്ര ആള്‍ക്കാരുടെ ഇടയില്‍ കൂടിയും എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാം, ഇനി അവരുടെ മുഖം പരിശോധിചാല്‍ കളി മാറും, മതവികാരം വ്രണപ്പെട്ടു എന്നും മറ്റും പറഞ്ഞു ജനങ്ങള്‍ തെനീച്ചകളെ പോലെ ഇളകും,

    ReplyDelete
  5. നമ്മുടെ ചിന്തകളില്‍ സാമ്യമുണ്ട്‌ സുഹൃത്തേ ... നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    തുടരുക ...

    ReplyDelete