Tuesday, February 27, 2018

Wormhole (വേംഹോൾ)

#FTscienceweek



ഗണിതവും സാങ്കേതികപദങ്ങളും ഉപയോഗിക്കാതെ വേംഹോൾ എന്ന ആശയവും അത് എന്താണെന്നും പറയാനുള്ള ഒരു ചെറിയ ശ്രമം.

മലയാളത്തിൽ പുഴുത്തുള, വിരദ്വാരം എന്നൊക്കെ പലരും പറയുന്ന ഈ വേംഹോൾ സത്യത്തിൽ എന്താണ്?
പലരും ഇതിനെപ്പറ്റി കേട്ടിട്ടുണ്ടാകും, ആദ്യം ഈ പേര് വന്നത് എങ്ങനെയെന്ന് പറയാം അത് കഴിഞ്ഞു വേംഹോൾ എന്താണെന്ന് നോക്കാം.

മേശപ്പുറത്തിരുന്ന ഒരാപ്പിളിനെ സങ്കൽപ്പിക്കുക, അതിനു പുറത്തായി ഒരു പുഴു ഇരിക്കുന്നു. ആ പുഴുവിന് ആപ്പിളിന്റെ പ്രതലത്തിൽ കൂടി എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ സാധ്യമാണ് പക്ഷെ ആപ്പിൾ തുരന്നു പോകുകയാണെങ്കിൽ കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ തന്നെ അതിനു ഉപരിതലത്തിൽ പലയിടത്തും എത്താൻ സാധിക്കും, ഉദാഹരണത്തിന് ഒരു വശത്ത് നിന്നും മറ്റേ വശത്ത് എത്തുന്നതിനു ആപ്പിളിലേക്കു തുരന്നു പോകുകയാണെങ്കിൽ പെട്ടെന്ന് എത്താം. വേംഹോളും ഇതുപോലൊരു സംഭവമായതു കൊണ്ടാണ് ആ പേര് കിട്ടിയത്. വേംഹോൾ എന്താണെന്ന് മനസ്സിലാക്കുന്നതിനു നമുക്ക് ചില കാര്യങ്ങൾ നോക്കാം.

നമ്മളെല്ലാവരും താമസിക്കുന്നത് ത്രിമാനലോകത്ത് (3 Dimension ) ആണല്ലോ, അപ്പോൾ ചതുർമാന (4D ) ലോകത്തെയും ദ്വിമാനലോകത്തെയും ഏകമാന ലോകത്തെയും പറ്റി ഒന്ന് സങ്കൽപ്പിച്ചു നോക്കിയാലോ..

ഏകമാന ലോകം എന്ന് വച്ചാൽ നീളം മാത്രമുള്ള ഒരു ലോകം. അവിടെ വീതി ഉയരം എന്നീ സംഗതികൾ ഒന്നുമില്ല.അതായത് അവിടെ ഉള്ള വസ്തുക്കൾക്ക് നീളം മാത്രമേ ഉള്ളൂ, മുൻപിലൊട്ടും പിറകിലോട്ടും മാത്രം സഞ്ചരിക്കാം. അങ്ങനെ ഉള്ള ഒരു ലോകത്തിൽ ആണ് നാം എങ്കിൽ മുൻപിലും പിൻപിലും ഓരോ ബിന്ദു മാത്രമേ കാണാൻ സാധിക്കൂ. ആ ഏകമാന ലോകം ഒരു വര പോലെ നീണ്ടു പോകുകയാണല്ലോ. ആ വര വളഞ്ഞു വൃത്താകൃതിയിൽ ഇരിക്കുകയാണെന്നു സങ്കൽപ്പിക്കുക. അതായത് ഏകമാന ലോകം അതിനേക്കാൾ കൂടിയ ഒരു മാനമായ ദ്വിമാന ലോകത്തിൽ വളഞ്ഞിരിക്കുന്നു. അപ്പോൾ ഏകമാന ലോകത്തിൽ ഉള്ള ഒരാളോട് നമ്മൾ പറയുകയാണ്, എടാ നീ നേരെ മുൻപോട്ടു നടന്നുകൊണ്ടിരുന്നാൽ തുടങ്ങിയ സ്‌ഥലത്ത്‌ തന്നെ തിരിച്ചെത്തും. പക്ഷെ അത് ഒരിക്കലും ഏകമാനലോകത്തിൽ ഉള്ള ആളിന് ദഹിക്കില്ല. കാരണം മുന്പോട്ടും പിറകോട്ടും പോകുക അല്ലാതെ ദ്വിമാനം എന്ന ആശയം പോലും പുള്ളിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.

ഇതുപോലെ ദ്വിമാനലോകത്തെ കൂടി നമുക്ക് ഒന്ന് സങ്കൽപ്പിച്ചാലോ? ദ്വിമാന ലോകം അല്പം കൂടി സ്വാതന്ത്ര്യം ഉള്ളത് ആണ്, മുൻപോട്ടും പുറകോട്ടും പോകുന്നത് പോലെ വശങ്ങളിലേക്കും പോകാൻ സാധിക്കും. ആ ലോകത്തിൽ നമുക്ക് മുകളിലേക്കോ താഴേക്കോ പോകാൻ സാധിക്കില്ല. നാല് വശങ്ങളിലേക്ക് നോക്കിയാലും കാണാൻ സാധിക്കുന്നത് ഒരു ലൈൻ ആയിരിക്കും. ദ്വിമാനലോകം കട്ടിയില്ലാത്ത ഒരു പേപ്പർ പോലെ പരന്നു കിടക്കുകയാണ്. ഈ ദ്വിമാന ലോകം ത്രിമാനലോകത്തിൽ വളഞ്ഞു ഒരു ഗോളാകൃതിയിൽ ഇരിക്കുകയാണെന്നു സങ്കൽപ്പിക്കുക. ആ ഗോളത്തിനു ഉപരിതലത്തിൽ ഉള്ള ഒരു വസ്തു മുൻപോട്ടോ പുറകിലേക്കോ വശങ്ങളിലേക്കോ നേർ രേഖയിൽ സഞ്ചരിച്ചാൽ തുടങ്ങിയ സ്‌ഥലത്ത്‌ തന്നെ തിരിച്ചെത്തും, ഭൂമിയുടെ ഉപരിതലം ഉദാഹരണമായി എടുത്ത് ചിന്തിച്ചാൽ നമുക്ക് അത് നിസ്സാരമായി മനസ്സിലാക്കാൻ സാധിക്കും. പക്ഷെ ദ്വിമാന ലോകത്ത് ജീവിക്കുന്ന ഒരു ജീവിയോട് ആണ് ഇക്കാര്യം പറയുകയാണെങ്കിൽ അതിനു സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. അത് ചോദിക്കും, നേരെ മുൻപോട്ടു പോയാൽ എങ്ങനെയാ തുടങ്ങിയ സ്‌ഥലത്ത്‌ തന്നെ എത്തുന്നത് എന്ന്. അത് പോലെ തന്നെ ആ ഉപരിതലത്തിൽ നിന്നും ത്രിമാന ലോകത്തിലൂടെ ഒരു കുറുക്കു വഴി തെരഞ്ഞെടുത്താൽ നമുക്ക് ദൂരം കുറക്കാം. ദ്വിമാന ലോകത്തിൽ ആ എളുപ്പവഴി കാണപ്പെടുന്നത് വൃത്താകൃതിയിലായിരിക്കും. താഴേക്ക് ഭൂമി തുരന്നു അമേരിക്കയിൽ എളുപ്പത്തിൽ പോകാം എന്ന് പറയുന്നത് പോലെ തന്നെ.

ഇത് പോലെ തന്നെയാണ് ത്രിമാനലോകത്ത് ഉള്ള നമ്മൾ ചതുർമാന ലോകത്തെ പറ്റിയും സങ്കൽപ്പിക്കാൻ ശ്രമിക്കുന്നത്.നമുക്ക് അത് അത്ര പെട്ടെന്ന് സങ്കല്പിച്ച് എടുക്കാൻ പറ്റില്ല. നമ്മുടെ പ്രപഞ്ചം ചതുർമാന ലോകത്തിൽ വളഞ്ഞാണിരിക്കുന്നതു എന്ന് കരുതുക. അപ്പോൾ നമ്മൾ ഈ പ്രപഞ്ചത്തിൽ ഏതൊരു ദിശയിലേക്കും നേർ രേഖയിൽ സഞ്ചരിച്ചു കൊണ്ടിരുന്നാൽ കോടിക്കണക്കിനു പ്രകാശവർഷം സഞ്ചരിച്ചു കഴിയുമ്പോൾ തുടങ്ങിയ ഇടത്ത് തന്നെ തിരിച്ചു എത്താൻ സാധ്യതയുണ്ട്. വസ്തുക്കളുടെ പിണ്ഡം മൂലം  ത്രിമാനലോകത്തിൽ ഉണ്ടാകുന്ന ഇത്തരം വളവുകളാണ്  (spacetime curvature) ഗുരുത്വാകർഷണത്തിനു കാരണം. ഈ വളവുകൾ  കാരണം ത്രിമാന ലോകത്തിൽ രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരത്തേക്കാൾ കുറഞ്ഞ ദൂരത്തിൽ ആയിരിക്കും അവ പലപ്പോഴും ചതുർമാന ലോകത്തിൽ ഇരിക്കുന്നത്. അങ്ങനത്തെ ചതുർമാന ലോകത്തിലൂടെയുള്ള കുറുക്കുവഴികളെയാണ് വേംഹോളുകൾ എന്ന് പറയുന്നത്. ത്രിമാനലോകത്തിലായതു കൊണ്ട് അവയുടെ പ്രവേശനകവാടം ഗോളാകൃതിയിലായിരിക്കും. അതിശക്തമായ ഗുരുത്വാകർഷണത്തിന്റ പ്രഭാവം മൂലം രണ്ടു സ്‌ഥലകാലങ്ങൾ തമ്മിൽ വളഞ്ഞു ഇടയ്ക്കു ഒരു വഴി ഉണ്ടാകുന്നതാണ് വേംഹോൾ എന്ന് ലളിതമായി പറയാം. വേംഹോൾ തിയറി മൂലം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ സാന്നിധ്യം തെളിയിച്ചിട്ടില്ല. ഗുരുത്വാകർഷണ തരംഗങ്ങളെ തിയറി മൂലം തെളിയിച്ചിട്ടു ഏകദേശം നൂറു വർഷം കാത്തിരിക്കേണ്ടി വന്നു ശാസ്ത്രത്തിനു അതിന്റെ സാന്നിധ്യം തിരിച്ചറിയാൻ. അതുപോലെ വേംഹോളും ഭാവിയിൽ കണ്ടുപിടിച്ചേക്കാം. കാരണം ശാസ്ത്രത്തിന്റെ വളർച്ച എപ്പോഴും മുന്നോട്ടാണല്ലോ.

Sunday, October 8, 2017

Can you touch or see god?


First watch the video fully. If you are a believer, you will feel happy and proud. But if you are an atheist you will start laughing because of that video.
For believers, just keep reading…
First, this video is not providing any evidence or proof that god exists. Instead of that it is trying to make fun of science with the help of some logical fallacies.
Let me brief the content. The professor is not a believer of god. But he has no idea about how science works. The family believes in god as well as heaven. They even claims that everything that happens was because of god's will. Finally the video is trying to states that there are things that is beyond science and the whole video makes believers happy. At least they can save their imaginary friend.
The first fallacy in this video is strawman argument.
The professor first says that "science has proven it that anything you cannot touch or see doesn't exist"
The reality is that science never said that. And science is not working that way. You can prove many things scientifically without even seeing or touching it.
Let me explain some examples in detail.
1) Discovery of electron: after the discovery of atom and electrons, scientists noticed that electrons are negatively charged, but the whole atom is electrically neutral. So there must be a positive charge in the nucleus. And proton was later discovered indirectly without seeing and touching.
2) Gravity: Of course you can't touch or see gravity. But it is also part of science.
3) Radio waves: we use radio waves for communication. It is actually a low frequency electromagnetic wave. We can't see or touch it. But it is also science.
4) Dark matter: dark matter does not emit light or energy, yet it can be observed by calculating the motion of planets. About 80% of matter in the Universe is made up of dark matter.
5) Antimatter: Antimatter possesses qualities that are opposite to normal matter. When matter and antimatter meet, both are annihilated. We can prove its existence with the help of the world’s particle accelerators and other various scientific tools.
6) Ultraviolet light: Ultraviolet light is a type of electromagnetic wave that is responsible for sunburn! We can't see or touch it. But the existence is scientifically proven.
7) Mind: We can observe the brain and its chemical reactions, but thoughts are completely intangible to us. Mind is what brain does.
8) Quantum particles: Quantum, or virtual particles exist on a subatomic level. Scientists theorize that they literally pop in and out of existence for brief moments of time. They can only be understood through magnetic or electrostatic forces. But can't touch or see.
The above examples states that the point "science has proven it that anything you cannot touch or see doesn't exist" is false.
Without that statement the video has no credibility.
Till now the concept 'god' is a funny story for science. It is only a concept without any scientific evidence. Believers are always very much careful to keep god away from scientific explanations and reasoning. That is only because they don't like to lose their imaginary friend.

Saturday, January 16, 2016

മതഗ്രന്ഥം വേർഷൻ 1.0

കമ്പ്യുട്ടറിലെ സോഫ്റ്റ്‌വെയർ ഒക്കെ ഉപയോഗിക്കുന്നവർക്ക് അറിയാം അത് ആദ്യം റിലീസ് ചെയ്ത സമയത്ത് ഉള്ളത് പോലെ ആയിരിക്കില്ല എല്ലായ്പ്പോഴും. അവ പരിഷ്കരിച്ചു ഓരോ പ്രാവശ്യവും പുതിയ വേർഷൻ ഇറക്കാൻ കമ്പനി ഉടമകൾ ശ്രദ്ധിക്കാറുണ്ട്. ആദ്യത്തെ വേർഷൻ 1.0 ആയിരിക്കും അതിനു ശേഷം വേർഷൻ 1.0.1 ,  വേർഷൻ 1.0.2 ,  വേർഷൻ 1.1 , വേർഷൻ 2.0 അങ്ങനെ പോകും. പുതിയ വേർഷൻ ഇറക്കുന്നത്‌ പഴയ വേർഷൻ ഉപയോഗശൂന്യം ആയതു കൊണ്ടാണോ? തീർച്ചയായും അല്ല. പഴയ വേർഷനിലെ ചില പോരായ്മകൾ പരിഹരിക്കുന്നതിനും കൂടുതൽ features അതിലേക്കു കൊണ്ടുവരുന്നതിനും ആണ്. പതുക്കെ പഴയ വേർഷൻ കാലഹരണപ്പെട്ടു പോകുകയും ചെയ്യും. അതിനു കാരണം വളരെ ഉപയോഗയോഗ്യമായ പുതിയ വേർഷൻ വരുന്നത് കൊണ്ടാണ്.

നമ്മൾ എല്ലാവരും നമ്മുടെ നിത്യജീവിതത്തിലും ഇങ്ങനെ ഒരു പ്രശ്നപരിഹാരത്തിന് കൂടുതൽ അനുയോജ്യമായ പുതിയ ഒരു രീതി വരുമ്പോൾ പഴയത് മാറ്റി പുതിയത് സ്വീകരിക്കുന്നു. ഉദാഹരണത്തിന് കൂടുതൽ ദൂരേയ്ക്ക് നടന്നു പോയാലും സൈക്കിളിൽ പോയാലും ബസിൽ പോയാലും എത്തും. പക്ഷെ നമ്മൾ കൂടുതൽ അനുയോജ്യം ആയ വഴി സ്വീകരിക്കുന്നു. വണ്ടികൾ കണ്ടുപിടിക്കുന്നതിനു മുൻപ് നടക്കുക എന്ന ഒരു വഴിയെ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് അപ്പോൾ എല്ലാവരും നടന്നു യാത്ര ചെയ്തിരുന്നു. പ്ലാവിലയിൽ കഞ്ഞി കുടിച്ചിരുന്നവർ അത് മാറ്റി സ്പൂൺ ആക്കിയത് പ്ലാവിലയിൽ കഞ്ഞി കുടിക്കാൻ സാധിക്കാത്തതു കൊണ്ടല്ല, മറിച്ചു സ്പൂൺ കൂടുതൽ അനായാസമായി കൈകാര്യം ചെയ്യാവുന്നതും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതും ആയതു കൊണ്ടാണ്.

ശാസ്ത്രത്തിൻറെ രീതിയും ഇങ്ങനെ തന്നെ. ഇതുവരെ ഉള്ള ശാസ്ത്രത്തെ നിരന്തരം സംശയിക്കുകയും ചോദ്യം ചെയ്യുകയും അതിനെ പരിഷ്ക്കരിച്ചു മുന്നോട്ടു പോകുകയും ചെയ്യുന്നു. അതായതു ശാസ്ത്രം ഓരോ തവണയും അതിൻറെ തന്നെ പുതിയ വേർഷൻ ഇറക്കി കൊണ്ടിരിക്കുന്നു. ഒരു സമസ്യക്ക് കുറച്ചുകൂടി വ്യക്തമായ ഉത്തരം അല്ലെങ്കിൽ പരിഹാരം ആകും ഓരോ പുതിയ പതിപ്പിലും ഉണ്ടാകുന്നത്.

മതവിശ്വാസികളും ഇങ്ങനെ സ്വന്തം ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രത്തിന്റെ പുതിയ വേർഷൻ ഒരു മടിയും കൂടാതെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. സ്വന്തം മതവിശ്വാസത്തെ സംബന്ധിക്കുന്ന കാര്യം ഒഴിച്ച്. മതവിശ്വാസത്തിന്റെ കാര്യം വരുമ്പോൾ അവർ തന്റെ യുക്തിചിന്തയും സാമാന്യബോധവും നിഷ്കരുണം ഉപേക്ഷിച്ചു വിശ്വാസത്തെ അന്ധമായി ഏറ്റെടുക്കും.  ഇക്കാര്യത്തിൽ എല്ലാ മതവിശ്വാസികളും ഒറ്റക്കെട്ടാണ്. സ്വന്തം വിശ്വാസങ്ങളും മതഗ്രന്ഥങ്ങളും അണുവിട മാറാതെ അങ്ങനെ തന്നെ തുടരണം എന്ന് അവർ അതിയായി ആഗ്രഹിക്കുന്നു. തങ്ങളുടെ മതഗ്രന്ധം ലോകാവസാനം വരെ മാറ്റമില്ലാതെ തുടരണം എന്ന് ആക്രോശിക്കുന്ന മുസ്ലിങ്ങളും പഴമയിൽ ഇന്നത്തെ ആധുനിക ശാസ്ത്രം ഉണ്ടെന്നു വാദിക്കുകയും അതിലേക്കു തിരിച്ചു പോകണമെന്ന് വാശിപിടിക്കുന്ന ഹിന്ദുക്കളും ഒരേ നാണയത്തിന്റെ മറുവശങ്ങളാണ്.

അടുത്തിടെ മഴപെയ്യിക്കാൻ യാഗം നടത്താൻ മണിക്കൂറുകൾ അരണിക്കോൽ കടഞ്ഞ ആൾക്കാരുടെ അടുത്തേക്ക് ഒരു കുട്ടി തീപ്പെട്ടി കൊണ്ട് പോയി കൊടുത്തു അത്രേ. ആ കുട്ടിക്ക് ഉണ്ടായിരുന്ന സാമാന്യ ബോധം പോലും അവിടെ കൂടിയിരുന്ന മറ്റു ജനങ്ങൾക്ക്‌ ഉണ്ടായിരുന്നില്ല. തീപ്പെട്ടി കണ്ടുപിടിക്കുന്നതിനു മുൻപ് കല്ലുരസിയും മറ്റും കഷ്ടപ്പെട്ടു മനുഷ്യർ തീയുണ്ടാക്കിയിരുന്നു. പക്ഷെ അത് ഇന്ന് ആരും ചെയ്യുന്നില്ല. കാരണം അതിനേക്കാൾ മെച്ചവും എളുപ്പവും ആയ പുതിയ രീതി കണ്ടുപിടിച്ചത് കൊണ്ടാണ്. പക്ഷെ അരണിക്കോൽ കടയുന്നത് മതവിശ്വാസത്തിന്റെ ഭാഗമായതിനാൽ അത് ഉപേക്ഷിക്കാൻ വിശ്വാസികൾ തയ്യാറില്ല. ബൾബുകൾ കണ്ടു പിടിച്ചിട്ടും നിലവിളക്കിന്റെ സ്ഥാനത്തിനു കോട്ടം തട്ടാത്തത് നിലവിളക്ക് ബൾബിനെക്കാൾ നല്ല പ്രകാശം തരുന്നത് കൊണ്ടല്ല. മറിച്ചു അത് ഒരു മതവിശ്വാസത്തിന്റെ ഭാഗം ആയതു കൊണ്ടാണ്.

ഇക്കാര്യത്തിൽ ക്രിസ്ത്യാനികളും ഒട്ടും പിന്നിലല്ല. സ്വന്തം മതഗ്രന്ധത്തിന്റെ പരിഷ്ക്കരിച്ച രണ്ടാം പതിപ്പായ പുതിയ നിയമം ഉള്ളതൊഴിച്ചാൽ. പഴയനിയമത്തിലെ ദൈവം കൂടുതൽ കർക്കശക്കാരനും ദുഷ്ടനും ആയിരുന്നു എന്ന് കാണാം. പക്ഷെ പുതിയ നിയമത്തിലും മണ്ടത്തരങ്ങൾക്ക് ഒട്ടും കുറവില്ല, ശൂന്യതയിൽ നിന്നും ആറു ദിവസം കൊണ്ട് പ്രപഞ്ചം നിർമ്മിചിട്ടു ഏഴാം ദിവസം വിശ്രമിച്ച ദൈവവും, സംസാരിക്കുന്ന പാമ്പും, ആണിന്റെ വാരിയെല്ലിൽ നിന്നും ഉണ്ടാക്കിയ പെൺകൊടിയും ഒക്കെയായി തമാശക്കഥകൾക്ക് ഒരു പഞ്ഞവും ഇല്ല.

പക്ഷെ അവയൊന്നും മാറ്റം വരുത്താനോ പരിഷ്ക്കരിക്കാനോ വിശ്വാസികൾ തയ്യാറല്ല. കാരണം അവയിൽ യാതൊരു തെറ്റും ഇല്ല അല്ലെങ്കിൽ തെറ്റുകൾ ഉണ്ടാകാൻ പാടില്ല എന്ന അതിയായ ആഗ്രഹം തന്നെ കാരണം.
ഇത്തരം കടും പിടുത്തം സ്വന്തം വിശ്വാസത്തിൽ നടത്തുമെങ്കിലും ബാക്കി കാര്യങ്ങളിലെല്ലാം അവർക്ക് ശാസ്ത്രീയമായി പരിഷ്ക്കരിക്കപ്പെട്ടത്‌ മതി. എന്നിട്ട് സ്വന്തം അന്ധവിശ്വാസങ്ങളെയും മത പുസ്തകങ്ങളെയും ന്യായീകരിക്കാൻ ആയി ശാസ്ത്രത്തെ കുറ്റം പറയുകയും ചെയ്യുന്നു. ശാസ്ത്രം ഇന്ന് പറയുന്നത് നാളെ മാറ്റി പറയുന്നു എന്നാണു അവരുടെ വാദം. ശാസ്ത്രം ഒരു സമസ്യക്ക് മുൻപത്തേക്കാൾ കൂടുതൽ വ്യക്തമായ ഒരു നിർദ്ധാരണം കണ്ടുപിടിക്കുന്നതിനാണ് അവർ അങ്ങനെ ഒരു ദുർവ്യാഘ്യാനം നല്കുന്നത്. ശാസ്ത്രം ശൈശവദശയിൽ ആയിരുന്ന സമയത്ത് കരുതിയത്‌ ഭൂമി പരന്നത് എന്നായിരുന്നു. അതെ സമയത്ത് എഴുതിയമതഗ്രന്ഥങ്ങളിലും അങ്ങനെ തന്നെ. പക്ഷേ ശാസ്ത്രം വികസിക്കുന്നതിനനുസരിച്ച് അത് ഉരുണ്ടതു ആണെന്നും പിന്നെ കുറച്ചു കൂടി വ്യക്തമായി ഓവൽ ആകൃതി ആണെന്നും കണ്ടെത്തി. പക്ഷെ പല മതഗ്രന്ഥങ്ങളും ഇപ്പോഴും പരന്ന ഭൂമിയും കെട്ടി പിടിച്ചു ഇരിക്കുക ആണ്. അല്ലെങ്കിൽ അതിൽ പറഞ്ഞിരിക്കുന്നത് പരന്ന ഭൂമിയല്ല ഉരുണ്ടതു ആണെന്ന് വരുത്തി തീർക്കാൻ ഉള്ള വിഫലശ്രമത്തിലും.

വിശ്വാസികൾ ശാസ്ത്രം മാറ്റി പറയും എന്നതിന് ഉദാഹരണമായി സാധാരണ പറയുന്ന വേറൊരു കാര്യം ആണ് ന്യുട്ടൻ തെറ്റാണെന്ന് ഐൻസ്ടീൻ തെളിയിച്ചു എന്നത്. ന്യുട്ടന്റെ ചലനനിയമം ഇപ്പോഴും ദൈനംദിന ജീവിതത്തിൽ എല്ലായിടത്തും ഉപയോഗിക്കാൻ സാധിക്കും.
സത്യം പറഞ്ഞാൽ ന്യുട്ടന്റെ ചലനനിയമം മാത്രം ഉപയോഗിച്ച് നമുക്ക് ചന്ദ്രനിലേക്ക് ഒരു റോക്കറ്റ് വരെ അയക്കാൻ സാധിക്കും. പക്ഷെ പ്രകാശവേഗതയോട് അടുത്ത് സഞ്ചരിക്കുന്ന വസ്തുക്കളിൽ അത്  കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. ആ കുറവ് പരിഹരിക്കുക ആണ് ഐസ്റ്റീൻ ചെയ്തത്. ചുരുക്കി പറഞ്ഞാൽ ന്യുട്ടന്റെ ചലനനിയമത്തിന്റെ പരിഷ്ക്കരിച്ച വേർഷൻ. സ്വന്തം മതാചാരങ്ങളും മതഗ്രന്ഥങ്ങളും പരിഷ്ക്കരിക്കാൻ വിസമ്മതിക്കുന്ന വിശ്വാസികൾ ഇതിനെ തെറ്റായ രീതിയിൽ പറഞ്ഞു പരത്തുന്നു.

ശാസ്ത്രം ഒരിക്കലും മതത്തിനു എതിരല്ല. പക്ഷെ മതത്തിലെ പല കാര്യങ്ങളും അശാസ്ത്രീയം ആണെന്ന് തെളിയുമ്പോൾ മതങ്ങളും വിശ്വാസികളും തന്നെ അങ്ങനെ കരുതുന്നത് ആണ്. ശ്രിഷ്ടിവാദം തെറ്റെന്നു പറയുന്ന പരിണാമസിദ്ധാന്തം ശരിയല്ലെന്ന് ഉറച്ചു വിശ്വസിക്കാൻ വിശ്വാസികൾക്ക് ആരുടേയും സഹായം വേണ്ട. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ശാസ്ത്രത്തിൻറെ സുഖലോലുപത അനുഭവിക്കുന്ന വിശ്വാസിക്ക് തന്റെ മതവും ശാസ്ത്രീയം ആകണം എന്നുള്ള ആഗ്രഹം ആണ് അതിലും ശാസ്ത്രം ഉണ്ടെന്നു പറയിപ്പിക്കുന്നത്.

നമുക്ക് ഒരു കാര്യത്തിനു പിന്നിലെ കാരണം കണ്ടെത്താൻ ഉള്ള ഏറ്റവും അനുയോജ്യമായ വഴി ശാസ്ത്രീയമായ രീതിയാണ്. അതേ രീതി ഉപയോഗിച്ചു ഇതുവരെ ഉള്ള ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ പോലും അത് സ്വീകരിക്കാനും തെറ്റ് തിരുത്തി മുന്നോട്ടു പോകാനും ശാസ്ത്രത്തിനു ഒരു മടിയും ഇല്ല. കാരണം അത് ഒരിക്കലും ഒരു അവസാന വേർഷൻ ഇറക്കുന്നില്ല. കൂടുതൽ മെച്ചമായ അടുത്ത വേർഷൻ ഇറക്കിക്കൊണ്ടേ ഇരിക്കും. അത് തന്നെ ആണ് ശാസ്ത്രത്തെ കൂടുതൽ സൗന്ദര്യം ഉള്ളത് ആക്കുന്നത്.

Friday, March 6, 2015

മത ഗ്രന്ഥങ്ങളിലെ തെളിവുകള്‍

          ലോകത്തില്‍ മൊത്തമായി 19 പ്രബല മതങ്ങളും 270 ഓളം ഇടത്തരം മതങ്ങളും ഉണ്ട്. ക്രിസ്തുമതം (31.5%), മുസ്ലിം (23.2%), അവിശ്വാസികള്‍ (16.3%), ഹിന്ദുമതം (15%), ഇങ്ങനെ പോകുന്നു. അവിശ്വാസികളെ മുഴുവനായി എടുത്തിട്ടു അത് ഒരു മതമായി സങ്കല്‍പ്പിക്കുക ആണെങ്കില്‍ അവര്‍ക്ക് മതങ്ങളുടെ ഇടയില്‍ മൂന്നാം സ്ഥാനം ലഭിക്കും. രസകരമായ ഒരു വസ്തുത എന്തെന്ന് വച്ചാല്‍ ഓരോ മത വിശ്വാസികളും സ്വന്തം മതവും തന്‍റെ മത ഗ്രന്ഥത്തിലെ വചനങ്ങളും മാത്രം ആണ് വിശ്വസനീയവും ശാസ്ത്രീയവും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു. അതേ സമയം തന്നെ മറ്റു മതങ്ങളുടെ ആചാരങ്ങളെയും മത ഗ്രന്ഥങ്ങളെയും വെറും ഒരു തമാശയായി കാണുകയും ചെയ്യുന്നു. മത ഗ്രന്ഥങ്ങളില്‍ ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കുന്നതിനായി ശാസ്ത്രീയമായ യാതൊരു തെളിവും ഉണ്ടായിരിക്കുകയില്ല. അല്ലെങ്കില്‍ തന്നെയും ഒരു വിശ്വാസിക്ക് താന്‍ ജനിച്ചു വളര്‍ന്ന ഒരു മതത്തിലും ആ മതദൈവത്തിലും വിശ്വസിക്കാനും മതാചാരങ്ങളെ എല്ലാം മനസ്സില്‍ പോലും ചോദ്യം ചെയ്യാതെ പിന്തുടരാനും ഒരു ശാസ്ത്രീയതയുടെയും പിന്‍ബലം ആവശ്യമില്ല. അഥവാ ഒരു മതഗ്രന്ഥം ശാസ്ത്രീയം ആണെന്ന് കണ്ടിട്ട് അല്ല ഒരു മത വിശ്വാസി അതില്‍ വിശ്വസിക്കുന്നത്. തന്‍റെ അന്ധമായ വിശ്വാസത്തിനു ന്യായീകരണം നല്‍കാനായി അവ ശാസ്ത്രീയം ആണെന്ന് വാദിക്കുക ആണ് വിശ്വാസി ചെയ്യുന്നത്. ഇതേ വിശ്വാസി തന്നെ അന്യമതാചാരങ്ങളുടെ കാര്യം വരുമ്പോള്‍ യുക്തിവാദി ആയി മാറുകയും ചെയ്യും.

പല മതങ്ങള്‍ക്കും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. അത് തന്നെ ആണ് മതഗ്രന്ഥങ്ങളുടെയും അവസ്ഥ. അവയില്‍ പലതിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യര്‍ ജീവിച്ചിരുന്ന സാമൂഹികസാംസ്കാരിക ചുറ്റുപാടുകളെ പറ്റി ഒക്കെ ഉള്ള വ്യക്തമായ സൂചനകള്‍ ഉണ്ട്. അത് പോലെ തന്നെ അതില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ശൈശവാവസ്ഥയിലെ ശാസ്ത്രത്തെയും നമുക്ക് കാണാന്‍ സാധിക്കും. അവയില്‍ പലതും ഇന്നത്തെ അഞ്ചു വയസ്സുള്ള കുഞ്ഞിനു പോലും അറിയാവുന്നത് ആണ്. പക്ഷെ മതഭക്തി മൂലം കണ്ണില്‍ തിമിരം ബാധിച്ച പലരും അതിനു പല വ്യാഘ്യാനങ്ങളും നല്‍കി അണിയിച്ചൊരുക്കി അതിലേക്കു ആധുനിക ശാസ്ത്രവും തിരുകിക്കയറ്റി അവതരിപ്പിക്കുന്നു. സ്വന്തം മതത്തില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്ന് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന വിശ്വാസികള്‍ എല്ല് കിട്ടിയ നായയെപ്പോലെ അവയ്ക്ക് മേലെ ചാടി വീഴുകയും ഇത്തരം വ്യഘ്യാനങ്ങള്‍ക്ക് അനര്‍ഹമായ പ്രശസ്തി നല്‍കുകയും ചെയ്യുന്നു.


ഇപ്പോള്‍ എല്ലാം ശാസ്ത്രീയം ആകാന്‍ ശ്രമിക്കുക ആണ്. മതങ്ങളുടെ കാര്യവും ഭിന്നമല്ല. ഇന്നത്തെ കാലത്ത് ശാസ്ത്രത്തിനുള്ള സ്വീകാര്യത വളരെ വലുതാണ്‌. അത് ഓരോ ദിവസവും കൂടി കൂടി വരുന്നു. പണ്ട് കാലത്ത് ആണെങ്കില്‍ ഒരു അവിശ്വസനീയമായ കാര്യം അത് ദൈവീകം ആണെന്ന് പറഞ്ഞു അവതരിപ്പിച്ചാല്‍ അതിനു വമ്പിച്ച സ്വീകാര്യത ലഭിക്കുമായിരുന്നു. പക്ഷെ ഇന്നത്തെ കാര്യം നേരെ തിരിച്ചു ആണ്. ഇന്ന് ഒരു കാര്യം ശാസ്ത്രീയം ആണെന്ന് പറഞ്ഞാല്‍ മാത്രമേ സ്വീകാര്യത ലഭിക്കുക ഉള്ളു. രാമസേതു വാനരന്മാര്‍ പണിതത് ആണെന്ന് നാസ അംഗീകരിച്ചു എന്ന് ഒരു പോസ്റ്റ്‌ ഇട്ടാല്‍ അതിനു ഷെയര്‍ പതിനായിരങ്ങള്‍ കടക്കുന്നതും വേറെ ഒന്നും കൊണ്ടല്ല. “ശാസ്ത്രം” എന്ന ബ്രാന്‍ഡ്‌ വളരെയധികം ജനസമ്മതി നേടിക്കഴിഞ്ഞ ഒന്നാണ്. മാര്‍കറ്റില്‍ നല്ലപോലെ വിറ്റഴിയുന്ന ഒരു ബ്രാണ്ടിന്‍റെ വ്യാജന്മാര്‍ ഇറങ്ങുന്നത് പോലെ, ശാസ്ത്രം എന്ന ലേബല്‍ ഒട്ടിച്ചു പല അന്ധവിശ്വാസങ്ങളും ഇപ്പോള്‍ വിപണി കൈയടക്കി വച്ചിരിക്കുക ആണ്.

Sunday, October 27, 2013

ഭിക്ഷക്കാരൻ

ആ ഭിക്ഷക്കാരൻ അമ്പലത്തിനു മുൻപിൽ ഇരുന്നു ഭിക്ഷയെടുക്കാൻ തുടങ്ങിയതിനു ശേഷം വരുമാനം കൂടി. ദൈവത്തെ കാണാൻ വരുന്നവർ തങ്ങൾ നല്ല ദാനശീലർ എന്ന് ദൈവത്തെ   കാണിക്കുന്നതിന് വേണ്ടി അമ്പലത്തിനു മുൻപിൽ ഇരിക്കുന്ന ഭിക്ഷക്കാരന്റെ പഴകിയ തോർത്തിലേക്ക് നാണയത്തുട്ടുകൾ വലിച്ചെറിഞ്ഞു. താൻ ഒരു ദാനധർമ്മം നടത്തിയത്  ദൈവം കണ്ടല്ലോ എന്നു ആശ്വസിച്ചു അവർ മടങ്ങിപ്പോയി.
ഓരോ തുട്ടുകൾ വീഴുമ്പോഴും തന്നെ ഇങ്ങനെ സൃഷ്ടിച്ചത് ദൈവമാണോ എന്ന് പോലും ഓർക്കാതെ ആ നാണയത്തുട്ടുകൾ ദൈവകൃപ മൂലമാണ് കിട്ടുന്നത് എന്നോർത്ത് ഭിക്ഷക്കാരൻ സന്തോഷിച്ചു.
 വൈകുന്നേരം ആയപ്പോൾ തോർത്തിലെ ചില്ലറയെല്ലാം ഒരുമിച്ചു ആക്കി കൂട്ടിക്കെട്ടിയിട്ട് വേറെ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ഭിക്ഷക്കാരൻ അമ്പലത്തിനുള്ളിലേക്ക് കയറി. ദൈവത്തിന്റെ മുൻപിലെത്തി പ്രാർഥിച്ചു. തന്റെ കയ്യിലെ ചില്ലറക്കൂമ്പാരത്തിൽ നിന്നും ഒരു പിടി ചില്ലറ വാരി കാണിക്കയിലേക്ക് ഇട്ടിട്ടു, തന്റെ വരുമാനം ഇങ്ങനെ നിലനില്ക്കണേ എന്ന് മനസ്സുരുകി പ്രാർഥിച്ചു. കുറച്ചു പ്രസാദം കൂടി കഴിക്കാം എന്ന് കരുതി പായസം എടുക്കാൻ തുനിഞ്ഞ ഭിക്ഷക്കാരനെ പൂജാരി കണ്ടുപിടിച്ചു. "അശ്രീകരം ! ഒക്കെ അശുദ്ധമാക്കി " എന്ന് പറഞ്ഞു ആ ഭിക്ഷക്കാരനെ പുറത്തേക്കു ഓടിച്ചു. പുറത്തേക്കു ഓടുമ്പോൾ പ്രസാദം കിട്ടാത്ത വിഷമത്തെക്കാൾ ഉപരി, നാളെയും നല്ല വരുമാനം ലഭിക്കുവാൻ ദൈവത്തിനു കൈക്കൂലി കൊടുക്കാൻ സാധിച്ചല്ലോ എന്നോർത്ത് ആ ഭിക്ഷക്കാരൻ ചിരിക്കുകയായിരുന്നു.

Sunday, May 26, 2013

ദൈവത്തിന്റെ വിരലടയാളം

വിരലുകളിൽ വീതി കുറഞ്ഞു ഉയർന്നു  കാണപ്പെടുന്ന കുറെ വരകളെ ആണ് നമ്മൾ സാധാരണയായി വിരലടയാളം എന്ന് പറയുന്നത്. രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ രണ്ടു മനുഷ്യരുടെ വിരലടയാളങ്ങൾ ഒരിക്കലും ഒരു പോലെ ആകില്ല, ഏകദേശം 2000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ വിരലിന്റെ ഈ പ്രത്വേകത മനസ്സിലാക്കിയിരുന്നു.

വിരലടയാളത്തിലെ വ്യത്യസ്തത മതവിശ്വാസികൾക്ക് എന്നും ഇഷ്ടം ഉള്ള ഒരു വിഷയം ആണ്. എന്ത് കൊണ്ട് എല്ലാവർക്കും വ്യത്യസ്തമായ വിരലടയാളം ഉണ്ടാകുന്നു ? തീർച്ചയായും ഇതിനു പിന്നിൽ എന്തെങ്കിലും അദൃശ്യ ശക്തി കാണില്ലേ, അവർ അതിനു പിന്നിൽ ദൈവം ആണെന്ന് ഉറച്ചു വിശ്വസിച്ചു.  ഇതുവരെ ഭൂമിയിൽ ജനിച്ചിട്ടുള്ള ആയിരക്കണക്കിന് കോടി മനുഷ്യർക്ക്‌ ഉണ്ടായിട്ടുള്ള വിരലടയാളങ്ങൾ എല്ലാം തന്നെ വ്യത്യസ്തം ആയിരിക്കും. ഒറ്റ നോട്ടത്തിൽ ഇത് എല്ലാവർക്കും അദ്ഭുതം ജനിപ്പിക്കുന്ന കാര്യം തന്നെ, ഇതെങ്ങനെ സാധിച്ചു എന്നൊക്കെ പലർക്കും തോന്നാം, വിശ്വാസികൾ ആണെങ്കിൽ കൂടുതൽ ചിന്തിക്കാതെ എല്ലാം അവിടുത്തെ ലീലാവിലാസങ്ങൾ എന്ന് കരുതി മിണ്ടാതിരിക്കും, ഖുർആനിൽ ഇതിനെ പറ്റി  പരാമർശം ഉണ്ട്, 1600 വർഷങ്ങൾക്ക്  മുൻപുള്ള, ദൈവത്തിന്റെ സ്വന്തം പുസ്തകമായ ഖുറാനിൽ ഇത്രയും ശാസ്ത്രീയത വന്നു എന്നതിനെ കുറിച്ച് ഓർത്തു വിശ്വാസികൾ സന്തോഷിക്കും എങ്കിലും വിരലടയാളത്തിന്റെ ഈ പ്രത്വേകത  2000 വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ മനസ്സിലാക്കിയിരുന്നു.

ഇതിൽ എന്തെങ്കിലും അത്ഭുതം ഉണ്ടോ?  യഥാർതത്തിൽ   രണ്ടു പേരുടെ വിരലടയാളങ്ങൾ ഒരു പോലെ വരാൻ ഉള്ള സാധ്യത എത്ര എന്ന് കണ്ടാലേ അതിനെ പറ്റി  പറയാൻ സാധിക്കൂ. 

വിരലിനെ മഷിയിൽ മുക്കി ഒരു പേപ്പർ ഇൽ പതിപ്പിച്ചു,
ഒരു വിരലടയാളത്തിന്റെ പടം എടുത്തു എന്ന് കരുതുക. അതിനെ ചെറിയ ഭാഗങ്ങളാക്കി വേർതിരിക്കുക, നമുക്ക് എളുപ്പത്തിനായി 20x20 ആയി തിരിക്കാം, അതായത് മൊത്തം 400 ചെറിയ സമചതുരങ്ങൾ . യഥാർതത്തിൽ 100x100 =10000 ചെറിയ ചതുരങ്ങൾ ആയി തിരിക്കാനും സാധ്യം ആണ്, കാരണം വിരലടയാളത്തിലെ വരകൾ അത്രയ്ക്ക് ചെറുതും ഇടുങ്ങിയതും ആണ്. എന്നിരുന്നാൽ തന്നെയും നമുക്ക് ഇപ്പോൾ എളുപ്പത്തിനു വേണ്ടി വെറും 400 ഭാഗങ്ങളായി പടത്തെ തിരിക്കാം , ഓരോ ചെറിയ ഭാഗത്തെയും മഷി ഉള്ളത്, ഇല്ലാത്തതു എന്നിങ്ങനെ രണ്ടു ആയി തരാം തിരിക്കാൻ സാധിക്കും, ഇതിനെ നമുക്ക് ബൈനറി നമ്പർ സിസ്റ്റവും ആയി താരതമ്യപ്പെടുത്താൻ സാധിക്കും. മഷി ഉള്ളതിനു ഒന്ന് എന്നും മഷി ഇല്ലാത്ത ഭാഗത്തിനു പൂജ്യം എന്നും. ഒരു സമചതുരം മാത്രം എടുത്താൽ അത് പൂജ്യം അല്ലെങ്കിൽ ഒന്ന് ആകാൻ 50 % സാധ്യത വീതം ആണ് ഉള്ളത്, നമ്മൾ രണ്ടു ചതുരം എടുത്താൽ സാധ്യതകളുടെ എണ്ണം നാലാകുന്നു, അത് പോലെ മൂന്നു എണ്ണം എടുത്താൽ സാധ്യതകളുടെ എണ്ണം എട്ടാകുന്നു, അങ്ങനെ നമുക്ക് ഇപ്പോൾ ഉള്ള ചതുരങ്ങളുടെ എണ്ണം 400 ആണ്. അതിന്റെ സാധ്യതകളുടെ എണ്ണം എടുത്താൽ അതി ഭീമം ആണ്
അത് 2x2x2x2..  അങ്ങനെ 400 രണ്ടുകൾ തമ്മിൽ ഗുണിച്ച്‌ കിട്ടുന്ന ഒരു സംഘ്യ ആണ്.   2.582 e+120.  രണ്ടു കഴിഞ്ഞു 120 പൂജ്യങ്ങൾ വരുന്ന ഒരു വലിയ സംഘ്യ. ഈ സംഘ്യയുടെ വലിപ്പത്തെ പറ്റി ഊഹിക്കാൻ പോലും സാധ്യമല്ല. മനുഷ്യന് ഇന്ന് വരെ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങളുടെ എണ്ണം എടുത്താൽ പോലും ( 10 e+80 ) ഇത്രയും വരില്ല എന്ന് മനസ്സിലാക്കുമ്പോൾ ആണ് നമുക്ക് ഈ സംഘ്യയുടെ വലിപ്പത്തെ പറ്റി ഏകദേശ ധാരണ കിട്ടുന്നത്. ഇത്രയും എണ്ണം  മനുഷ്യർ ഉണ്ടെങ്കിൽ അതിൽ ചിലപ്പോൾ രണ്ടു പേർക്ക് ഒരേപോലത്തെ വിരലടയാളം ഉണ്ടാകാം, അതിനു പോലും ഉറപ്പു പറയാൻ പറ്റില്ല, ചുരുക്കി പറഞ്ഞാൽ  ഓരോ ആറ്റവും ഓരോ മനുഷ്യർ ആയി മാറിയാൽ പോലും അതിൽ ഏതെങ്കിലും രണ്ടു മനുഷ്യരുടെ വിരലടയാളം ഒരുപോലെ ആകാൻ ഉള്ള സാധ്യത വളരെ കുറവാണ്.

ഇതിൽ നിന്നും വിരലടയാളം വ്യത്യസ്തം ആകുന്നതു ഒരു അത്ഭുതം അല്ല എന്ന് മനസ്സിലാക്കാം, എവിടെ എങ്കിലും രണ്ടു പേരുടെ വിരലടയാളം ഒരു പോലെ ആകുന്നു എങ്കിൽ ആണ് അത് വലിയൊരു അത്ഭുതം ആകുന്നതു. രണ്ടു പേർക്ക് വ്യത്യസ്ത വിരലടയാളം ഉള്ളത്, അവിടെ അത്ഭുതം ഒന്നും ഇല്ല എന്നും അത് തികച്ചും സ്വാഭാവികം ആണ് എന്നതിനും ഉള്ള തെളിവാണ്.

ചതുരംഗം കളിയിൽ ആദ്യത്തെ നാൽപതു വ്യത്യസ്തമായ  നീക്കങ്ങളുടെ എണ്ണം എന്ന് പറയുന്നത് പോലും നമ്മൾ ചിന്തിക്കാത്ത അത്ര വലിയ സംഘ്യ ആണ് , അത് പോലെ വെറും ഒരു ഡി എൻ എ യെ  വ്യത്യസ്തമായി ക്രമീകരിക്കാൻ കഴിയുന്ന ക്രമീകരണങ്ങളുടെ  എണ്ണവും പ്രപഞ്ചത്തിലെ എല്ലാ അറ്റങ്ങളുടെ എണ്ണത്തെ കാൾ കൂടുതൽ ആണ്.  ഡി എൻ എ  ആകുന്ന ചുറ്റുഗോവണിയിലെ  ക്രമീകരണത്തിൽ ഏതെങ്കിലും ഒന്നോ രണ്ടോ ചെറിയ മാറ്റങ്ങൾ വരുന്നതിനു ആണ് മ്യുട്ടെഷൻ എന്ന് പറയുന്നത്, ഇങ്ങനെ ഉള്ള നിരവധി മ്യുട്ടെഷൻ കാരണം ആണ് പുതിയ ജീവി വർഗ്ഗങ്ങൾ ഉണ്ടാകുന്നത്, തികച്ചും ക്രമരഹിതമായ രീതിയിൽ ആണ്  മ്യുട്ടെഷൻ  നടക്കുന്നത് എങ്കിലും അതിൽ പ്രകൃതിനിര്ധാരണം എന്ന ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട് (അനുയോജ്യമായ മ്യുട്ടെഷൻ സംഭവിച്ചവ ), അതില്ലെങ്കിൽ  മ്യുട്ടെഷൻ  വഴി പുതിയ ജീവി വർഗ്ഗങ്ങൾ ഉണ്ടാകില്ല, 

 എന്തെങ്കിലും രണ്ടു കാര്യങ്ങൾ വ്യത്യസ്തം ആയാൽ അവിടെ അത്ഭുതങ്ങൾ ഒന്നും ഇല്ല എന്നും അത് തികച്ചും സ്വാഭാവികമായ കാര്യം ആണെന്നും വേണം മനസ്സിലാക്കാൻ. രണ്ടു ആകുന്ന എന്തും വ്യത്യസ്തം ആണ് , രണ്ടു വസ്തുക്കൾ വ്യത്യസ്തം ആയിരുന്നാൽ അവിടെ നിഗൂഡതകൾ ഒന്നും ഇല്ല എന്ന് വേണം മനസ്സിലാക്കാൻ.
ref:
http://www.universetoday.com/36302/atoms-in-the-universe/

Friday, May 10, 2013

ചില തെറ്റിധാരണകൾ


യുക്തിവാദികളെ പറ്റി വിശ്വാസികൾ കരുതുന്ന ചില തെറ്റിധാരണകൾ.

1 അവർ ഇപ്പോഴും ദൈവത്തെ ചീത്ത വിളിച്ചു നടക്കുന്നവർ ആണ്.
2 എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവർ ആണ് യുക്തിവാദികൾ.
3 കുടുംബ ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവർ.
4 കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ.
5 എല്ലാ യുക്തിവാദികളും രഹസ്യമായി പ്രർധിക്കുന്നവർ ആണ്.
6 ദൈവം ഇല്ല എന്ന് പറഞ്ഞു ആൾക്കാരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവർ.
7 എല്ലാ യുക്തിവാദികളും വയസാകുമ്പോൾ വലിയ വിശ്വാസി ആകും.
8 സ്വന്തം സംസ്കാരത്തെ തള്ളി പറയുന്നവർ.
9 സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്നവർ.
10 കാണാനും കേൾക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം ഉണ്ടെന്നു വിശ്വസിക്കുന്നവർ.

യാഥാർത്ഥ്യം

1 അവർ ഇപ്പോഴും ദൈവത്തെ ചീത്ത വിളിച്ചു നടക്കുന്നവർ ആണ്.

                         ദൈവം ഇല്ല എന്ന് മനസിലാക്കിയവർ ആണ് യുക്തിവാദികൾ. ഇല്ലാത്ത ഒന്നിനെ ചീത്ത വിളിക്കാൻ എങ്ങനെ സാധിക്കും? മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവം ഒരു ക്രൂരൻ ആണ്, എങ്കിൽ തന്നെയും
 ദൈവം ഉണ്ടെന്നു തെളിഞ്ഞെങ്കിൽ മതങ്ങൾ തമ്മിൽ ഉള്ള യുദ്ധവും മത്സരവും എങ്കിലും നിലക്കുമല്ലോ എന്ന് കരുതുന്നവർ ആണ് യുക്തിവാദികൾ.

2 എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവർ ആണ് യുക്തിവാദികൾ.

                          ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ലാത്ത ദൈവത്തെ പറ്റിയും സ്വർഗ്ഗനരകത്തെ പറ്റിയും എല്ലാം അറിയാം എന്ന് ഭാവിച്ചു നടക്കുന്നവർ ആണ് വിശ്വാസികൾ. എന്നാൽ  അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നവർ ആണ് യുക്തിവാദികൾ. അതേ സമയം ആ അറിവില്ലായ്മക്ക് ഉത്തരം കണ്ടു പിടിക്കാൻ ശ്രമിക്കുകയും ചെയ്യും, അല്ലാതെ ഒരു കാര്യം അറിയില്ല എന്ന് വച്ച് അവിടേക്ക് ദൈവത്തെ പ്രതിഷ്ടിക്കില്ല. അറിവില്ലായ്മയുടെ അന്ധകാരത്തിൽ മാത്രം കുടികൊള്ളുന്ന ഒരു സങ്കൽപം ആണ് ദൈവം.

3 കുടുംബ ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്തവർ.

                    കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവർ ആണ് യുക്തിവാദികൾ. അതിനായി സ്വര്ഗം കിട്ടും എന്നിങ്ങനെ ഉള്ള പ്രലോഭനങ്ങളുടെ ആവശ്യം ഇല്ല. കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ വില കൊടുക്കുന്നത് കൊണ്ട് വീട്ടുകാർ നിർബന്ധിക്കുമ്പോൾ തന്റെ അവിശ്വാസത്തെ തല്ക്കാലത്തേക്ക്  മാറ്റി വച്ച് അമ്പലത്തിൽ പോകാൻ പോലും തയ്യാറാകുന്നവർ. ദൈവത്തെ പേടിച്ചല്ല അവൻ നന്മ ചെയ്യുന്നത്. ദൈവത്തിൽ നിന്നും പോലും പ്രതിഭലം പ്രതീക്ഷിക്കാത്തതു കൊണ്ട് യുക്തിവാദികൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു മാറ്റ് കൂടും.

4 കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവർ. 

                     കുറ്റവാളികൾ ആയി ഉള്ളവരിൽ കൂടുതലും മത വിശ്വാസികൾ ആണ് എന്നത് ആണ് സത്യം. അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ കുറ്റവാളികളിൽ വെറും ഏഴു ശതമാനം മാത്രം ആണ് യുക്തിവാദികൾ, പക്ഷെ അവിടത്തെ ശാസ്ത്രജ്ഞരിൽ 90 ശതമാനത്തിൽ കൂടുതൽ യുക്തിവാദികൾ ആണ്. യുക്തിവാദത്തിന്റെ പേരിൽ ഒരിടത്തും അടി നടന്നതായി അറിവില്ല .
 ഒരു മതത്തിനു വേണ്ടി ചെയ്യുന്ന ഒരു കാര്യം തെറ്റാണെങ്കിൽ പോലും അങ്ങേയറ്റം സന്തോഷത്തോടെയും താല്പര്യത്തോടെയും ചെയ്യാൻ ഒരു വിശ്വാസിക്ക് സാധിക്കുന്നു. തീവ്രവാദികൾ ഉണ്ടാകുന്നതിനു പ്രധാന കാരണവും മതങ്ങളും അന്യമതക്കാരന്റെ തലയെടുക്കാൻ പറയുന്ന ദൈവങ്ങളും തന്നെ,

5 എല്ലാ യുക്തിവാദികളും രഹസ്യമായി പ്രർധിക്കുന്നവർ ആണ്.

                         യുക്തിവാദിക്കു രഹസ്യം ആയി പ്രര്ധിക്കേണ്ട ആവശ്യം ഉണ്ടോ ?  ഒരു യുക്തിവാദിക്കു തൻ യുക്തിവാദി ആണെന്ന് പറഞ്ഞു നടന്നാൽ നഷ്ടങ്ങൾ ആണ് കൂടുതൽ ആയി ഉണ്ടാകുന്നത്, അങ്ങനെ ഉള്ള ഒരാൾ രഹസ്യം ആയി പ്രർധിക്കുകയും പരസ്യം ആയി ദൈവത്തെ എതിർക്കുകയും ചെയ്യുന്നു എന്ന് പറയുന്നതിൽ എന്ത് അര്ഥം ആണ് ഉള്ളത്.

6 ദൈവം ഇല്ല എന്ന് പറഞ്ഞു ആൾക്കാരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവർ.

                           ഒരാൾ  ദൈവം ഇല്ല എന്ന് മനസിലാക്കി കഴിഞ്ഞിട്ടും മറ്റുള്ളവരുടെ ചോദ്യങ്ങളെയും അത് അറിയുമ്പോൾ അവരിൽ  പലരും കാണിക്കുന്ന വെറുപ്പിനെയും ഓർത്തു പലരും പുറത്തു പറയാതെ ഇരിക്കുക ആണ്, അങ്ങനെ ഉള്ളവർ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രം യുക്തിവാദി എന്ന് പറഞ്ഞു നടക്കില്ല.

7 എല്ലാ യുക്തിവാദികളും വയസാകുമ്പോൾ വലിയ വിശ്വാസി ആകും.

                          വയസ്സാകുമ്പോൾ മറ്റൊരാളുടെ സഹായം ഇല്ലാതെ പലർക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. യുക്തിവാദി എന്ന കാരണം കൊണ്ട് പലരും അകന്നു നിൽക്കുമ്പോൾ അത് ഒഴിവാക്കാൻ വേണ്ടി വിശാസി ആകുകയോ അങ്ങനെ അഭിനയിക്കുകയോ ചെയ്യേണ്ടി വരുന്നു എന്നത് ആണ് സത്യം.

8 സ്വന്തം സംസ്കാരത്തെ തള്ളി പറയുന്നവർ.

                          സ്വന്തം സംസ്കാരത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തള്ളിപറയുന്നതിനെ ആണ് സ്വന്തം സംസ്കാരത്തെ തന്നെ തള്ളി പറയുന്നു എന്നതായി തെറ്റി ധരിക്കപെടുന്നത്, സ്വന്തം സംസ്കാരം മാത്രം നല്ലത് ബാക്കി എല്ലാം മോശം എന്ന മനോഭാവം യുക്തിവാദിക്കു ഇല്ല, എല്ലാത്തിൽ ഇന്നും നല്ലത് മാത്രം സ്വീകരിക്കുകയും മോശം കാര്യങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർക്കുകയും ചെയ്യുന്നവർ ആണ് യുക്തിവാദികൾ.

9 സ്വവർഗരതി പ്രോത്സാഹിപ്പിക്കുന്നവർ.
               
                          സ്വവർഗരതിയെ യുക്തിവാദികൾ പ്രോത്സാഹിപ്പിക്കുന്നില്ല പകരം അങ്ങനെ ഉള്ളവരെയും സാധാരണ മനുഷ്യരായി കാണുന്നു. അവർ എന്തെങ്കിലും തെറ്റ് ചെയ്തു എന്നോ അവർ തങ്ങളെ കാൾ മോശം ആണെന്നോ കരുതി അവരെ മാറ്റി നിർത്തുന്നില്ല. വിശ്വാസികൾ സ്വവർഗരതി കുറ്റകരം ആണെന്ന് പറയുന്നതിന്റെ ഒരേ ഒരു കാരണം അത് തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നത് കൊണ്ട് മാത്രം ആണ്.

10 കാണാനും കേൾക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രം ഉണ്ടെന്നു വിശ്വസിക്കുന്നവർ.

                         കാണാനും കേൾക്കാനും പറ്റുന്ന കാര്യങ്ങൾ മാത്രമേ യുക്തിവാദികൾ സ്വീകരിക്കു എന്ന് പറയുന്നത് ഒരു തെറ്റിധാരണ മാത്രം ആണ്. നമുക്ക് ശാസ്ത്രീയമായി വിശദീകരിക്കാൻ പറ്റുന്ന, അസത്യവൽകരണക്ഷമത ഉള്ള ഏതൊരു കാര്യവും യുക്തിവാദികൾക്ക് സ്വീകാര്യം ആണ്. പക്ഷെ ദൈവം എന്ന സങ്കല്പത്തിന് ശാസ്ത്രീയമായ തെളിവോ അസത്യവല്കരണക്ഷമതയോ ഇല്ല. അത് കൊണ്ടാണ് യുക്തിവാദികൾ ദൈവത്തിൽ വിശ്വസിക്കാത്തതു. പരിണാമസിദ്ധാന്തത്തെ പല വിശ്വാസികളും  എതിർക്കുന്നതായി കാണാറുണ്ട്‌, പരിണാമ സിദ്ധാന്തം തങ്ങളുടെ ദൈവ വിശ്വാസത്തെ മങ്ങൽ ഏൽപ്പിക്കുന്നത് കൊണ്ടാണ് അവർ അതിനെ എതിർക്കുന്നത് . പക്ഷെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപെട്ട ഒരു സംഗതി ആണ്. ഭ്രൂണ ശാസ്ത്രം, ഫോസ്സിൽ പഠനം , ഡി. എൻ. എ പഠനം, അങ്ങനെ തെളിവുകൾ നിരവധി  ആണ്. പരിണാമ സിദ്ധാന്തത്തിനു അസത്യവൽകരണക്ഷമത ഉണ്ട്. ഒരു മനുഷ്യന്റെ ഫോസ്സിൽ ദിനോസറിന്റെ കാലഘട്ടത്തിൽ നിന്ന് കിട്ടുക ആണെങ്കിൽ പരിണാമം തെറ്റെന്നു തെളിയിക്കാം, പക്ഷെ പരിണാമം എല്ലാ പരീക്ഷകളിലും വിജയിച്ചു നില്ക്കുക ആണ്.