ലോകത്തില്‍ മൊത്തമായി 19 പ്രബല മതങ്ങളും 270 ഓളം ഇടത്തരം മതങ്ങളും ഉണ്ട്. ക്രിസ്തുമതം (31.5%), മുസ്ലിം (23.2%), അവിശ്വാസികള്‍ (16.3%), ഹിന്ദുമതം (15%), ഇങ്ങനെ പോകുന്നു. അവിശ്വാസികളെ മുഴുവനായി എടുത്തിട്ടു അത് ഒരു മതമായി സങ്കല്‍പ്പിക്കുക ആണെങ്കില്‍ അവര്‍ക്ക് മതങ്ങളുടെ ഇടയില്‍ മൂന്നാം സ്ഥാനം ലഭിക്കും. രസകരമായ ഒരു വസ്തുത എന്തെന്ന് വച്ചാല്‍ ഓരോ മത വിശ്വാസികളും സ്വന്തം മതവും തന്‍റെ മത ഗ്രന്ഥത്തിലെ വചനങ്ങളും മാത്രം ആണ് വിശ്വസനീയവും ശാസ്ത്രീയവും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു. അതേ സമയം തന്നെ മറ്റു മതങ്ങളുടെ ആചാരങ്ങളെയും മത ഗ്രന്ഥങ്ങളെയും വെറും ഒരു തമാശയായി കാണുകയും ചെയ്യുന്നു. മത ഗ്രന്ഥങ്ങളില്‍ ദൈവത്തിന്‍റെ അസ്ഥിത്വം തെളിയിക്കുന്നതിനായി ശാസ്ത്രീയമായ യാതൊരു തെളിവും ഉണ്ടായിരിക്കുകയില്ല. അല്ലെങ്കില്‍ തന്നെയും ഒരു വിശ്വാസിക്ക് താന്‍ ജനിച്ചു വളര്‍ന്ന ഒരു മതത്തിലും ആ മതദൈവത്തിലും വിശ്വസിക്കാനും മതാചാരങ്ങളെ എല്ലാം മനസ്സില്‍ പോലും ചോദ്യം ചെയ്യാതെ പിന്തുടരാനും ഒരു ശാസ്ത്രീയതയുടെയും പിന്‍ബലം ആവശ്യമില്ല. അഥവാ ഒരു മതഗ്രന്ഥം ശാസ്ത്രീയം ആണെന്ന് കണ്ടിട്ട് അല്ല ഒരു മത വിശ്വാസി അതില്‍ വിശ്വസിക്കുന്നത്. തന്‍റെ അന്ധമായ വിശ്വാസത്തിനു ന്യായീകരണം നല്‍കാനായി അവ ശാസ്ത്രീയം ആണെന്ന് വാദിക്കുക ആണ് വിശ്വാസി ചെയ്യുന്നത്. ഇതേ വിശ്വാസി തന്നെ അന്യമതാചാരങ്ങളുടെ കാര്യം വരുമ്പോള്‍ യുക്തിവാദി ആയി മാറുകയും ചെയ്യും.
പല മതങ്ങള്‍ക്കും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. അത് തന്നെ ആണ് മതഗ്രന്ഥങ്ങളുടെയും അവസ്ഥ. അവയില്‍ പലതിലും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യര്‍ ജീവിച്ചിരുന്ന സാമൂഹികസാംസ്കാരിക ചുറ്റുപാടുകളെ പറ്റി ഒക്കെ ഉള്ള വ്യക്തമായ സൂചനകള്‍ ഉണ്ട്. അത് പോലെ തന്നെ അതില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ശൈശവാവസ്ഥയിലെ ശാസ്ത്രത്തെയും നമുക്ക് കാണാന്‍ സാധിക്കും. അവയില്‍ പലതും ഇന്നത്തെ അഞ്ചു വയസ്സുള്ള കുഞ്ഞിനു പോലും അറിയാവുന്നത് ആണ്. പക്ഷെ മതഭക്തി മൂലം കണ്ണില്‍ തിമിരം ബാധിച്ച പലരും അതിനു പല വ്യാഘ്യാനങ്ങളും നല്‍കി അണിയിച്ചൊരുക്കി അതിലേക്കു ആധുനിക ശാസ്ത്രവും തിരുകിക്കയറ്റി അവതരിപ്പിക്കുന്നു. സ്വന്തം മതത്തില്‍ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ എന്ന് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന വിശ്വാസികള്‍ എല്ല് കിട്ടിയ നായയെപ്പോലെ അവയ്ക്ക് മേലെ ചാടി വീഴുകയും ഇത്തരം വ്യഘ്യാനങ്ങള്‍ക്ക് അനര്‍ഹമായ പ്രശസ്തി നല്‍കുകയും ചെയ്യുന്നു.
ഇപ്പോള്‍ എല്ലാം ശാസ്ത്രീയം ആകാന്‍ ശ്രമിക്കുക ആണ്. മതങ്ങളുടെ കാര്യവും ഭിന്നമല്ല. ഇന്നത്തെ കാലത്ത് ശാസ്ത്രത്തിനുള്ള സ്വീകാര്യത വളരെ വലുതാണ്. അത് ഓരോ ദിവസവും കൂടി കൂടി വരുന്നു. പണ്ട് കാലത്ത് ആണെങ്കില്‍ ഒരു അവിശ്വസനീയമായ കാര്യം അത് ദൈവീകം ആണെന്ന് പറഞ്ഞു അവതരിപ്പിച്ചാല്‍ അതിനു വമ്പിച്ച സ്വീകാര്യത ലഭിക്കുമായിരുന്നു. പക്ഷെ ഇന്നത്തെ കാര്യം നേരെ തിരിച്ചു ആണ്. ഇന്ന് ഒരു കാര്യം ശാസ്ത്രീയം ആണെന്ന് പറഞ്ഞാല്‍ മാത്രമേ സ്വീകാര്യത ലഭിക്കുക ഉള്ളു. രാമസേതു വാനരന്മാര്‍ പണിതത് ആണെന്ന് നാസ അംഗീകരിച്ചു എന്ന് ഒരു പോസ്റ്റ് ഇട്ടാല്‍ അതിനു ഷെയര്‍ പതിനായിരങ്ങള്‍ കടക്കുന്നതും വേറെ ഒന്നും കൊണ്ടല്ല. “ശാസ്ത്രം” എന്ന ബ്രാന്‍ഡ് വളരെയധികം ജനസമ്മതി നേടിക്കഴിഞ്ഞ ഒന്നാണ്. മാര്‍കറ്റില്‍ നല്ലപോലെ വിറ്റഴിയുന്ന ഒരു ബ്രാണ്ടിന്‍റെ വ്യാജന്മാര്‍ ഇറങ്ങുന്നത് പോലെ, ശാസ്ത്രം എന്ന ലേബല്‍ ഒട്ടിച്ചു പല അന്ധവിശ്വാസങ്ങളും ഇപ്പോള്‍ വിപണി കൈയടക്കി വച്ചിരിക്കുക ആണ്.

No comments:
Post a Comment