Monday, June 6, 2011

ദൈവം

    ദൈവം എന്നാല്‍ എന്താണ്?

    ഇത് വരെ ആര്‍കും ഉത്തരം പറയാന്‍ പറ്റാത്ത ചോദ്യം ആണ് അതെന്നു മാത്രം എല്ലാര്‍ക്കും അറിയാം, ദൈവം എന്താണെന്നു ആലോചിക്കുന്നതിനു മുന്‍പ് ദൈവം എന്നൊരാള്‍ ഉണ്ടോ എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.

    ദൈവത്തെ പറ്റി നമ്മള്‍ ആദ്യമായി അറിയുന്നത് മാതാപിതാക്കളില്‍ നിന്നും  ആയിരിക്കും.
അത് കൊണ്ടല്ലേ ഒരു ഹിന്ദു വിന്റെ വീട്ടില്‍ ജനിക്കുന്നവന്‍ ശിവനെയും വിഷ്ണുവിനെയും ആരാധിച്ചു ,രാമായണവും ഭഗവത് ഗീതയും വായിച്ചു ജീവിക്കുന്നത്. അതുപോലെ ക്രിസ്ത്യാനിയുടെ വീട്ടില്‍ ജനിക്കുന്നവന്‍ യേശുവിനെ ആരാധിച്ചു ബൈബിള്‍ ഉം വായിച്ചു ക്രിസ്തുമതത്തില്‍ വിശ്വസിച്ചു ജീവിക്കുന്നു. അപ്പോള്‍ പിന്നെ ഒരാള്‍ ജനിച്ചിട്ട്‌ ആരും അയാള്‍ ദൈവത്തെ പറ്റി പറഞ്ഞു കൊടുത്തില്ലെങ്കിലോ? എങ്കില്‍ അയാള്‍ ദൈവം എന്ന ഒരു ആശയം പോലും ചിന്തിക്കാന്‍ ഇടയില്ല, 
കാരണം ദൈവത്തെ നമുക്ക് അനുഭവത്തിലൂടെ മനസിലാക്കാന്‍ സാധ്യമല്ല.

    ഒരു ഉദാഹരണം പറയുക ആണെങ്കില്‍ തീ കനല്‍ എടുത്താല്‍ കൈ പൊള്ളും എന്ന് എല്ലാര്‍കും അറിയാം, അതു നിങ്ങള്‍ക്ക് ആരെങ്കിലും കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ പറഞ്ഞു തന്നത് ആയിരിക്കും, പക്ഷെ ആരും അതു പറഞ്ഞു തന്നില്ലെങ്കിലോ, നമ്മള്‍ ഒരു ദിവസം ചെന്നു തീകനല്‍ എടുക്കുകയും കൈ പൊള്ളി കരയുകയും ചെയ്യും. പക്ഷെ അതോടെ നമ്മള്‍ മനസിലാക്കും, തീക്കനല്‍ എടുത്താല്‍ കൈ പൊള്ളും എന്നു . ഇതു നമ്മള്‍ അനുഭവത്തിലൂടെ പഠിച്ചത് ആണു. അനുഭവത്തിലൂടെ പഠിക്കുന്ന കാര്യങ്ങളെല്ലാം തന്നെ സത്യം ആയിരിക്കും . അതു കൊണ്ട് തന്നെ നമ്മള്‍ അവയില്‍ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ ദൈവം ഉണ്ടെന്നു നമുക്ക് അനുഭവത്തിലൂടെ അല്ലെങ്കില്‍ പ്രൂഫ്‌ ചെയ്തു തെളിയിക്കാന്‍ സാധ്യമല്ല.

   എങ്കില്‍ പിന്നെ യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? അതോ തലമുറകളായി പറഞ്ഞു വരുന്ന ഒരു വിശ്വാസം മാത്രമാണോ?

    നമ്മുടെ സങ്കല്പത്തിലെ ദൈവത്തിനു അമാനുഷിക ശക്തികളാണ്‌. പക്ഷെ ആ ശക്തികളും വെറും സങ്കല്‍പം മാത്രമാണു . കാരണം ന്യൂട്ടന്റെ ചലന നിയമത്തിനും ഐന്‍സ്റീന്‍ന്റെ ആപേക്ഷികത സിധാന്തതിനും എതിരായി ഈ ലോകത്തില്‍ ഒരു കരിയില പോലും അനങ്ങില്ല, എങ്കിലും യേശു കല്ലറയില്‍ നിന്നും ഉയിര്‍ത്തു എഴുന്നേറ്റതും ഹനുമാന്‍ മരുത്വ മല കൈയിലെടുത്തതുമായ കഥകള്‍ വിശ്വസിക്കുന്ന പലരും ഉണ്ടു,

     അഥവാ ഇനി ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ആയ കാര്യങ്ങള്‍ നല്ലതു ആണോ? അതിനു ഉദാഹരണമായി ഒരു കഥ പറയാം.

     ഒരു രാജ്യം ഭരിക്കുന്ന രാജാവ് ഒരു പ്രത്വേക സ്വാഭാവം ഉള്ള ആള്‍ ആയിരുന്നു. ആ രാജാവിന്‌ തന്റെ പ്രജകള്‍ തന്നെ ആരാധിക്കുന്നതും പുകഴ്ത്തി പറയുന്നതും വലിയ ഇഷ്ടം ആയിരുന്നു. അവര്‍ക്ക് അദ്ദേഹം ധാരാളം സമ്മാനങ്ങള്‍ കൊടുക്കുകയും മറ്റും ചെയ്തു പോന്നു, അതെ സമയം തന്നെ കാണുമ്പോള്‍ അമിതമായി ബഹുമാനം പ്രകടിപ്പിക്കാത്തവരെയും നമസ്കരിക്കാത്തവരെയും അദേഹത്തിന് ഇഷ്ടമില്ലായിരുന്നു, അവരെ പല വിധത്തിലും ദ്രോഹിക്കുക രാജാവിന്റെ വിനോദങ്ങളില്‍ ഒന്നായിരുന്നു, ചില സൂത്രശാലികള്‍ ഒരു ജോലിയും ചെയ്യാതെ അദേഹത്തെ വാഴ്ത്തി പാടി നടന്നു. അവര്‍ക്ക് രാജാവ് പണവും മറ്റും നല്‍കി.
ഇങ്ങനെ ഉള്ള ഒരു രാജാവിനെ നമുക്ക് നല്ല ആളെന്ന് പറയാന്‍ പറ്റുമോ? ഒരു നല്ല അജാവാണെന്‍കില്‍ ഇങ്ങനെ ചെയ്യുമോ?

    നമ്മള്‍ ആരാധിക്കുന്ന ദൈവവും ഇതേ സ്വഭാവം ഉള്ള ആളാണ് അഥവാ അങ്ങനെ ആണ് എല്ലാവരും കരുതുന്നതും, അത് കൊണ്ടാണല്ലോ അത്തരക്കാര്‍ അമ്പലങ്ങളിലും പള്ളികളിലും പോയി പ്രര്‍ധിക്കുന്നത് . അവര്‍ കരുതുന്നു നമ്മള്‍ ദൈവത്തെ പ്രാര്‍ഥിച്ചാല്‍ മാത്രമേ നമുക്ക് സുഖവും സന്തോഷവും തരുക ഉള്ളു,പക്ഷെ യഥാര്‍ത്ഥത്തില്‍ ഉള്ള ദൈവം അങ്ങനെ ആണോ? നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളിനു നല്ലത് വരുത്തുന്ന ആളാകണം ദൈവം. അതുപോലെ മോശം പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളിനെ അതു ചെയ്തിട്ടു ശിക്ഷിക്കുന്നതിനെകാള്‍ അയാളുടെ മനസ്സില്‍ ആ തെറ്റ് ചെയ്യരുത് എന്ന് തോന്നിക്കാന്‍ ഉള്ള കഴിവ് ദൈവത്തിനു ഇല്ലേ?? അതല്ലേ കുറച്ചു കൂടി നല്ലതു.

അവസാനം ആ ചോദ്യം മാത്രം ബാക്കി , ദൈവം ഉണ്ടോ ഇല്ലയോ?

5 comments:

  1. daivathe anubhavathiloode manasillakan sadhyatha illa? :) scientists have done experiments on this...They failed.. they took infant girl and grown it.. she was kept in house for 13 years... she never talked to a single person out side.. none told her about god.. not even books... but one days in garden she was found closed her eyes and lookin at the sky..the man went and ask her what she was doing.. she replied.. I am just thanking the one who created this beautiful place...Our knowledge is always limited...we always speak out of our ignorance....Its humane to neglect what we cant see... But in time we will feel the presence of the energy..

    ReplyDelete
  2. You already told me that she didn't get any knowledge including god. so she doesn't know about revolution and also the step by step development of life.. She just wonder the things around her and says who made this and also says thanks, If we show her a robot, or simply a car,tv, or computer, she will say the same words. she may think that robot was also dev by a super natural force,
    There are many things that science can't explain, that was not god. that may be explained by science in future, Today's god will be tomorrow's science. :)

    ReplyDelete
  3. my brother

    Daivam oru VEKTHIYALLA oru SHAKTHIYANU

    Muslims Called -ALLAH

    Christian Called - EESHWARAN

    Hindu Called- Daivam

    Science Called --ENEBRRGY.

    Energy can neither created nor destroyed.

    but if you bring this energy in to a mechanical device it is called MECHANICAL ENERGY.

    if u bring this in to a electrical device it is called Electrical Energy.

    light Energy, K.E,P.E .......

    Similarly...

    If you brings this energy in to u r deep hert (i mean, This energy(Soul in Belief)in to the Mind) it is called Human with Humanitarian.

    Religion:

    Science is a religion for Scientist
    Hinduism is a religion for Hindu
    Christianity is a religion for Christian
    Islam is a religion for Muslim.





    ReplyDelete