Thursday, November 8, 2012

അപ്പുവിന്‍റെ ദൈവം (1)

അപ്പോള്‍ നമ്മള്‍ ഇനി പഠിക്കാന്‍ പോകുന്നത് കൃഷ്ണനും കംസനും എന്ന പാഠം ആണ്,
എല്ലാവരും മലയാളം പുസ്തകം എടുക്കു ..

എടാ അപ്പൂ  നീ എന്താടാ പുസ്തകം എടുക്കുന്നില്ലേ ?
സര്‍.. അത്... ഞാന്‍ പുസ്തകം കൊണ്ട് വരാന്‍ മറന്നു പോയി,

ഒന്നും പഠിക്കുകയും ഇല്ല,പുസ്തകവും കൊണ്ടുവരുകയും ഇല്ല,
നീട്ടെടാ കൈ,

രവീന്ദ്രന്‍ മാഷിന്റെ ചൂരല്‍  അവന്റെ കുഞ്ഞു കൈകളില്‍ ആഞ്ഞു പതിച്ചു .
കൈയില്‍ ഉണ്ടായ ചുവന്ന പാടും തടവി അവന്‍ ഇരുന്നു.
മാഷ്‌ പഠിപ്പിക്കാന്‍ തുടങ്ങി,
അങ്ങനെ  അശരീരിയില്‍ പറഞ്ഞത് പ്രകാരം ദേവകിയുടെ എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമോ എന്ന പേടി കംസന് ഉണ്ടായി, അതുകൊണ്ട് കംസന്‍ വസുദേവരെയും ദേവകിയും ഒരു കാരാഗ്രഹത്തില്‍ അടച്ചു.
എന്നിട്ട് ദേവകിക്ക് ഉണ്ടാകുന്ന പുത്രന്മാരെ ഓരോരുത്തരായി വധിക്കാന്‍ തുടങ്ങി.

ഇത് കേട്ട് അപ്പു കുലുങ്ങി ചിരിക്കാന്‍ തുടങ്ങി,
എന്താടാ ചിരിക്കുന്നത് ? രവീന്ദ്രന്‍ മാഷ്‌ കണ്ണുരുട്ടി .

അല്ല മാഷേ ഞാന്‍ ആലോചിക്കുകയായിരുന്നു , ഈ കംസന്‍ എത്ര മണ്ടനാ അല്ലെ,

അതെന്താടാ,?

മാഷെ ദേവകിയുടെ എട്ടാമത്തെ പുത്രന്‍ ആണ് തന്നെ വധിക്കുന്നത് എന്ന് കംസന്‍ നേരത്തെ അറിഞ്ഞല്ലോ ,

അതെ അതിനിപ്പോള്‍.

അല്ല എങ്കില്‍ പിന്നെ ഈ കംസന്‍ എന്ത് കൊണ്ട് ദേവകിയെ ഉം വസുടെവനേയും  ഒരു കാരാഗ്രഹത്തില്‍ തന്നെ അടച്ചു ? അതാ ഞാന്‍ പറഞ്ഞത് കംസന്‍ ഒരു മണ്ടനാണ് എന്ന്. 
ഇത് പറഞ്ഞിട്ട് അപ്പു വീണ്ടും കുലുങ്ങി ചിരിക്കാന്‍ തുടങ്ങി.

അധിക പ്രസംഗി , വേദങ്ങളെയും പുരാണത്തെയും  ചോദ്യം ചെയ്യുന്നോ ? നീ ഒന്നും ഒരിക്കലും നന്നാകില്ലെടാ.. 

2 comments:

  1. പ്രമാ, അപ്പൊ ആക്രമണം ബ്ലോഗ്‌ വഴിയും ആരംഭിച്ചു അല്ലെ! നന്നായി!

    ആശയങ്ങള്‍ അവതരിപ്പിക്കാന്‍ നിനക്ക് ഈ വേദി നന്നായി പറ്റും. തുടര്‍ന്നും എഴുതൂ... ഞങ്ങളൊക്കെ ഉണ്ടെന്നേയ് !

    അപ്പൊ കംസന്‍ ആരായി? ശശി.

    ReplyDelete
  2. Thanks for your comment,
    തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete